പേരിലെന്തിരിക്കുന്നു എന്നു പണ്ടാരാണ്ടു ചോദിച്ചിട്ടുണ്ടു? പ്രത്യേകിച്ചൊന്നുമില്ലെന്നു പാശ്ചാത്യരും വിശ്വസിച്ചു.അതുകൊണ്ടു തന്നെ സ്റ്റോൺ ,ബ്രിക് വാട്ടർ, ട്രീ , ഹോം എന്നൊക്കെ കുട്ടികൾക്കു പേരിടാൻ അവിടുത്തെ അച്ഛ്ൻ അമ്മമാർകു ഒരു മടിയുമില്ലാ.
അച്ഛന്റെ പേരു ആർക്കറിയാ എന്നും മകന്റെ പേരു എനിക്കറിയാ എന്നും മിമിക്രിക്കാരു പറയുമ്പോലെ അച്ഛന്റെ പേരു റൂട്ട് എന്നാണെങ്കിൽ മകന്റെയോ മകളുടെയോ പേരു ഫ്രൂട്ട് ആകുന്നതിലും തെറ്റൊന്നുമില്ലെന്നു പാശ്ചാത്യർ വിശ്വസിക്കുന്നൂ.
നമ്മുടെ നാട്ടിൽ പേരുകൾക്കു പുറകിൽ വിശ്വാസങ്ങളുണ്ടു എന്നു വച്ചാൽ അന്ധ വിശ്വാസങ്ങളുമുണ്ടു. ഇവിടെ കുട്ടികൾകു കല്ല് ഇഷ്ടിക,വെള്ളം എന്നിങ്ങനെ പേരുകൾ എല്ലുകളുടെ എണ്ണം നോർമലായ പാരന്റ്സ് ഇടുമോ.ഏതായാലും എന്റെ അറിവിലില്ലാ.
ഹാ!പക്ഷെ ഉണ്ടു ഒരു അർഥവുമില്ലാത്ത പേരുകൾ; അതിൽ നമ്മൾ തന്നെ മിടുക്കർ. അച്ഛന്റെം അമ്മയുടെയും പേരുകളിലെ ആദ്യാക്ഷരം, കോമ്മണായ അക്ഷരം അങ്ങനെയൊക്കെ!
അച്ഛൻ സാംബശിവനും അമ്മ വിമലയുമെങ്കിൽ പേരു 'സാവി'...
അച്ഛൻ കൃഷ്ണനും അമ്മ മിനിയുമാകുമ്പോൾ പ്രത്യേകിച്ചു ലിംഗഭേദം ഒന്നുമില്ലാതെ ഇത്തരത്തിൽ പേരിടാം.
വെറൊരു പ്രവണതയുണ്ടു.പശുക്കൾകും മറ്റു വളർത്തു മൃഗങ്ങൾകുമൊക്കെ നമ്മൾ തിരഞ്ഞെടുക്കുന്ന പേരുകൾ' ആളാണൊ ആടാണൊ' എന്നു സംശയം ബാക്കി വച്ചു തന്നെ.
വീട്ടിൽ പപ്പ മമ്മി ചേട്ടൻ പിന്നെ മഞ്ചുവും മാധവിയും എന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നിയേക്കാം കസിൻസ് അല്ലെങ്കിൽ സിസ്റ്റർസ് ഇനി അതുമല്ലെങ്കിൽ 'മെയിഡ്സ്'..! എങ്കിൽ തെറ്റി!!!
അതു രണ്ടും ഏതോ "നായീന്റെ മക്കൾ ആണു" വീട്ടിലെ പെറ്റ്സ് ,യു നോ !
മകന്റെ പേരു ജിഗു എന്നായിരിക്കാം എന്നിരുന്നാലും പൂച്ചയുടെയോ പട്ടിയുടെയോ പേരു "കാർത്തിക, മണി, അനാർകലി എന്നൊക്കെയും!
പേരിൽ തെറ്റിധാരണ ഉണ്ടായേക്കാവുന്ന സാഹചര്യങ്ങളും ഉണ്ട്. പ്രത്യേകിച്ചു മലയാളികൾക്ക്. പേരിന്റെ കൂടെ വീട്ടുപേരോ അച്ഛന്റെ പേരോ കുലത്തിന്റെ പേരോ അല്ലാതെ, നാട്ടുപേരു,ജില്ലാ പേരു ബിരുദ പേരു ഇതും സാധാരണയായി കണ്ടു വരാറുണ്ടു.
ചന്ദ്രൻ തറയില്‍ , മണിയൻ കുഴിയില്‍ എന്നൊക്കെ.
പണ്ടൊക്കെ സ്ത്രീകളും വച്ചിരുന്നു ഇങ്ങനെ വാലും തലയുമായി സ്ഥലപേരുകൾ. പ്രത്യേകിച്ചും സിനിമാ രംഗത്തുള്ളവർ. ആ പേരു എടുത്തു പറയേണ്ടല്ലോ!
എന്നാലിന്നു ട്രെൻഡ് മാറി .എന്തിനും ഏതിനും അശ്ലീല ചുവ കാണാനാണു ആളുകൾക്കു താൽപര്യം.എന്തുപറഞ്ഞാലും ഡബിൾ മീനിങ്ങും ചിരി വിഴുങ്ങലും. ആലപ്പുഴ വസന്ത എന്നോ ജാനകി പൂന്തുറ എന്നോ ഇട്ടാൽ "അതേതാടാ സംഭവം, മറ്റേതാണൊ..പേരുകേട്ടിട്ട്.." എന്നാവാം റെസ്പോൺസ്.
അങ്ങനെ ഒരനുഭവം എനിക്കുണ്ടായി. ഒരിക്കൽ ഷൂട്ടിങ്ങിനിടയിൽ
"അവൾ കൊള്ളാം,നല്ല അനുസരണയും എടുപ്പും കുസൃതിയും,അവൾ ആളുകളെ നന്നായി രസിപ്പിക്കും എന്നൊക്കെ എന്റെ സുഹൃത്തു പറഞ്ഞുകൊണ്ടിരിക്കെ ഒരുത്തൻ ഇടയ്കു കയറി ചോദിച്ചു.
'ഏതാടാ ആ ചരക്കു?'
അന്തം വിട്ട ഞങ്ങൾ പരസ്പരം നോക്കി നിൽകെ അയാൾ ചോദിച്ചു
" എന്താണവളുടെ പേരു?"
ഞാൻ പറഞ്ഞു ,"കോടനാട് സുനിത".
അടുത്ത ചോദ്യം വന്നു " ഹൊ പേരുകേട്ടിട്ടു ചെറുപ്പക്കാരിയാണെന്നു തോന്നുന്നു.. നംബരുണ്ടൊ?"
അപ്പൊഴാണെനിക്കു കാര്യം പിടികിട്ടിയത്. പിന്നെ മടിച്ചില്ല ഞാൻ കൊടുത്തു പാപ്പാന്റെ നംബർ (വിളിച്ചു കാണുമായിരിക്കും!!).
അതെ,പൊതുവെ ആനകൾക്കു മനുഷ്യന്റെ പേരും സ്ഥലപേരും ഇടുക പതിവാണല്ലോ!
വീ ഹെൽപ് ഏജൻസി നടത്തിയ ജഗതിയുടെ കഥാപാത്രത്തെ ഓർക്കാതെ വയ്യ!
കത്രീനയും, ഫ്രീഡയും ,റീത്തയും അമേരിക്കയിൽ കൊടുങ്കാറ്റായി എത്തിയപ്പോൾ മല്ലികയും അമ്മിണിയും ഇത്തവണത്തെ സീസണിൽ കേരളത്തിൽ എത്തിയതു മൽഗോവയെയും അൽഫോൻസയെയും തോൽപിച്ച മധുര മാമ്പഴ സുന്ദരികൾ ആയാണു.
അങ്ങനെ ഇത്രയും നാൾ ദൂരത്തു നിന്നു കണ്ടും കൊതിച്ചും കല്ലെറിഞ്ഞവർക്കും അമ്മിണിയെ കയ്യിലെടുത്തു കൊതിയോടെ കടിക്കാനുമായി!!!
Saturday, May 9, 2009
Subscribe to:
Post Comments (Atom)
പശുക്കൾകും മറ്റു വളർത്തു മൃഗങ്ങൾകുമൊക്കെ നമ്മൾ തിരഞ്ഞെടുക്കുന്ന പേരുകൾ' ആളാണൊ ആടാണൊ' എന്നു സംശയം ബാക്കി വച്ചു തന്നെ.വീട്ടിൽ പപ്പ മമ്മി ചേട്ടൻ പിന്നെ മഞ്ചുവും മാധവിയും എന്നു പറയുമ്പോൾ സ്വാഭാവികമായും തോന്നിയേക്കാം കസിൻസ് അല്ലെങ്കിൽ സിസ്റ്റർസ് ഇനി അതുമല്ലെങ്കിൽ 'മെയിഡ്സ്'..! എങ്കിൽ തെറ്റി!!! അതു രണ്ടും ഏതോ "നായീന്റെ മക്കൾ ആണു" വീട്ടിലെ പെറ്റ്സ്!
ReplyDeleteകോമഡിയിലൂടെ പറഞ്ഞത് ഒരു സീരിയസ് കാര്യമാണല്ലേ...രസമുണ്ട് !!!
ReplyDeleteഅച്ചന്റെ പേരു,മാത്യൂ.അമ്മയുടെ പേര് ക്രിസ്റ്റീന..മകളുടെ പേരോ..??? (പണ്ടൊരിക്കല്‍,ഞായറാഴച്ച കുര്‍ബാനയ്ക്കിടെ പ്രസംഗത്തില്‍ വികാരിയച്ചന്‍ പറഞ്ഞതാ,അതോടെ ഇടവകയില്‍ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് പേരിടുന്ന പരിപാടി അങ്ങു വല്ലാതെ കുറഞ്ഞു..)
കേഡിത്തരം പേരിലും എഴുതിലുമെയുള്ളോ അതോ...മൊത്തതിലുണ്ടോ?
ReplyDeleteപറഞ്ഞതത്രയും സത്യം.
ReplyDeleteചൈനയില്‍ കുട്ടികള്‍ക്ക് പേരിടുന്നത്, അവരെ മുകളിലേക്ക് ഇടുമ്പോള്‍ അവര്‍ ഏത് ശബ്ദത്തിലാണോ കരഞ്ഞത്, ഉദാ:ഹീഹോ എന്ന് കരഞ്ഞാല്‍ കുഞ്ഞിന്റെ പേര് ഹീഹോ!(മിമിക്രിക്കാര്‍ കണ്ടു പിടിച്ചതാ)
ReplyDeleteഅതുപോലെ ആദ്യാക്ഷരവും അന്ത്യാക്ഷരിയുമോക്കെയാണ് പൊതുവേയുള്ള നാട്ടു നടപ്പ്. കുഞ്ഞാപ്പുവിനും സുലൈകാക്കും ഉണ്ടായകുട്ടിക്കു ആദ്യാക്ഷരത്തില്‍ പേര് വേണം എന്നൊക്കെ നിര്‍ബന്ധം പിടിച്ചാല്‍.. എന്തായാലും പേര് പുരാണം ഇഷ്ടായി!
ഹ ഹ. കൊള്ളാം. രസമുണ്ട്. കോടനാട് സുനിതയെ അന്വേഷിച്ചു പോയവന്റെ കാര്യം എന്തായോ?! :)
ReplyDeleteThis comment has been removed by the author.
ReplyDeletegood one.
ReplyDeleteമൃദുൽ : താങ്ക്സ് ഡാ...വികാരിയച്ഛനോടു എന്റെ അന്വേഷണം പറയണെയ്...
ReplyDeleteകൂട്ടുകാരാ.. അതെന്റെ കയ്യിലിരിപ്പാ..ജാത്യാലുള്ളതു തീതാ പോവോ?
നരിക്കുന്നാ.. അദന്നെ!
വാഴക്കോടാ നമ്മുടെ നാട്ടിൽ ഇങ്ങനെ ആശയക്കുഴപ്പം കുറെ ദമ്പതിമാർക്കുണ്ടത്രെ..കഴിഞ്ഞ ദിവസം ശശിയേട്ടനും വനജേച്ചിയും കൺഫിയുഷനിൽ ആയിരുന്നു.
ലക്ഷ്മി പോയ കക്ഷി മേയ് ബി ഒന്നുകിൽ പാപ്പാന്റെ കമ്പത്തു അല്ലെൽ ആനേടെ കൊമ്പത്തു
പയ്യൻസ്, കേഡി ഗോപാലൻ എന്നോ കേഡി വാസൂന്നോ കേൾകുവാണെങ്കിൽ എന്തോ തോന്നും അദന്നെ തോന്നിയാൽ മതി..
ഹ..ഹ..പേരു പുരാണം കൊള്ളാം ട്ടോ...പ്രത്യേകിച്ചും ആനയെ തപ്പിപ്പോയ മാന്യ ദേഹം ചിരിപ്പിച്ചു...:)
ReplyDelete/ഒരിക്കല്‍ ഷൂട്ടിന്‍ങ്ങിനിടയില്‍
ReplyDelete"അവള്‍ കൊള്ളാം,നല്ല അനുസരണയും എടുപ്പും കുസൃതിയും,അവള്‍ ആളുകളെ നന്നായി രസിപ്പിക്കും എന്നൊക്കെ എന്റെ സുഹൃത്തു പറഞ്ഞുകൊണ്ടിരിക്കെ ഒരുത്തന്‍ ഇടയ്കു കയറി ചോദിച്ചു.
'ഏതാടാ ആ ചരക്കു?'
/
ആ പുള്ളിയെ കുറ്റം പറഞ്ഞിട്ടു കാര്യം ഉണ്ടോ?? പോസ്റ്റ് കലക്കി.
ende adutha veetile sundari patti kuttikku peru juli...! ende veetile naayakutti ennum avale nokki irikkum... othal oru ellin kashanam... avan nammude alle patti... nammude patti ayal pattiye nokki vellam irakkumpo neighbour master avale juli ennu neeeti vilikkum... oru lakshmana rekha pole.. athine kaliyaakkan avanu juliyumaaayi kidapidikkunna oru nalla peru venam.. angane njagal avane THANKAPPAN ennu ittu peru.. ippo naatil muzhuvan athu paattaaanu...
ReplyDeleteyeha, it does take a while for me to read & get what you have for the readers ....
ReplyDeletebut it s worth it!
naming is quite an amusing task now... look at the way they have film names!!
even funnier is as you mention they name their kids..
ഹഹ ഗോള്ളാം ഗേടിയെ ....
ReplyDelete:)
remove this word verification...
കേഡി കത്രീന....
ReplyDeleteങാ ഹ ..... നല്ല പേര്:)
കാല ചക്രത്തിന്റെ കറക്കത്തിനിടയില്‍ ഇങ്ങനെ എന്തെല്ലാം പരിഷ്ക്കാരങ്ങള്‍ കാണാന്‍ ഇരിക്കുന്നുു..ഇപ്പോഴ് ചെറിയ പെരുകലോടാണ് ആളുകള്‍ക്ക് താല്പര്യം . ആലപ്പുഴ വസന്ത,ജാനകി പൂന്തുറ എല്ലാം സിനിമയുടെ സംഭാവന ആണല്ലോ .In Harihar Nagar 2 എന്ന സിനിമയില്‍ ജഗദീഷ് പറഞ്ഞ പോലെ കുട്ടന്‍ പിള്ള എന്ന് പറഞ്ഞാല്‍ ഹെഡ് കോണ്‍സ്റ്റബിള്‍ ആണ് എന്ന് നമ്മളെ പറഞ്ഞു പടിപ്പിചിരിക്കുകയനല്ലോ ...
ReplyDeletepathivu pole thanne assalaittundu.....ithil palathum jeevithanubhavathil ninnullathanennu kurachu kaalam nammal orumichundairunnathu kondariyam....oru kaaryam parayumbol athinte thanima nashtappedathe parayan pattuka ennathu valare mahathaya oru kaaryam thanneyanu...gud luck chechs
ReplyDeleteറേർ റോസ്, അയാൾ എന്നെ ചിന്തിപ്പിച്ചു.
ReplyDeleteവിൻസ് താങ്ക്സ്, അയാളെ മാത്രല്ല നിങ്ങളെം കുറ്റം പറഞ്ഞിട്ടു കാര്യല്ലാ..
ഡോം, ജൂലീ തങ്കപ്പൻ എന്താ ചേർച്ച..മായ അപ്പുക്കുട്ടൻ എന്നു ഇൻ ഹരിഹർ നഗറിൽ പറഞ്ഞപോലെ
ഡീപ്സ്, ഐ ഏഗ്രീ!
പകൽ കിനാവാ, താങ്ക്സ് മച്ചാ
പ്രദീപ്, പിന്നീട് പേരിഷ്ടായില്ലാന്നു പറയല്ലേ..
രൂപ്സ്, അതെ വല്ല ഷിബുവേന്നോ, ജിജൊ എന്നോ പേരുള്ള പോലീസുകാരനെ ആരെങ്കിലും പേടിക്കുമോ?
ദേവി, താങ്ക് യു മോളെ..
ഈ പേരുകളു വരുത്തുന്ന പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല കേട്ടോ.. എന്തായാലും സംഭവം കലക്കന്‍... :)
ReplyDeleteA little bit of മാധവി in my ife
A little bit of കത്രീന by my side
A little bit of ഫ്രീഡ is all i need
A little bit of കോടനാട് സുനിത is what i see
A little bit of മഞ്ചു in the sun
A little bit of മല്ലിക all night long
A little bit of അമ്മിണി here i am
A little bit of you makes me your man..
ഡെഡിക്കേറ്റിംഗ് റ്റു നാട്ടിലെ പട്ടി പൂച്ച ഈച്ച പാറ്റ പെരുച്ചാഴി ആന മാങ്ങ തേങ്ങ എന്നു വേണ്ടാ സകല വിധ ജന്തു ജാലങ്ങള്‍ക്കും തീറ്റ സാധനങ്ങള്‍ക്കും
ketto,ente oru mashinte puthranmarude perukal.mash oru physics teacheranu.makkalkku peridan mashinu ottum alochikkendi vannilla...electronum,neutronum,plutronum nalla chullanmarayi,evide chennalum sraddikka pedunnavarayi vilassunnu.athu pole castless seniorum,castless juniorum ente nattile oru comradeyude sambhavanayanu.
ReplyDeletewhats in a name u got a good name
ReplyDeleteeven then u r like this only
so whats in a name...
reagards
what happened KD?
ReplyDeletegot struk?
>> വിളിച്ചു കാണുമായിരിക്കും <<
ReplyDeleteപിന്നല്ലാതെ.. എപ്പ വിളിച്ചൂന്ന് ചോദിച്ചാൽ മതി :)
പേരിലും ചില പ്രശ്നങ്ങൾ ഇരിക്കുന്നെന്ന് മനസ്സിലായല്ലോ..
പത്മനാഭനും ശുഭയും കൂട്ടിക്കിഴിച്ച് പശു ആയത് സഹിക്കാം
എന്നാൽ കുമാരനും ശുഭയും കൂടിയാലത്തെ സ്ഥിതി.. ഹയ്യേ...
..പേരു പുരാണം ഇഷ്ടപ്പെട്ടു... :)
ReplyDeletehahahaha..........kollaams............ketto kathraanaamo....vaayikkaan nalla rasamundu................
ReplyDeleteഈ ഹിന്ദു,ക്രിസ്തിയ പേരുകളെ ഇതുവരെ വന്നോളു ഇനി ആമിന .ബിയ്യാത്തു , പാത്തുമ്മ എന്നോക്കോ വരുവോ ആവോ വന്നില്ലങ്കില്‍ പക്ഷപാതമാവും
ReplyDeleteചിഞ്ചു മോളും മിഞ്ചു മോളും ഷിജു മോനും ടിന്റുവും ടിങ്കുവും ഒക്കെയുള്ള നാടല്ലെ നമ്മടെ മലയാളം...
ReplyDeleteഇതും ഇതിലപ്പുറവും പ്രതീക്ഷിക്കാം...
This comment has been removed by the author.
ReplyDeleteകൊള്ളാം... ആദ്യമായാണ് ഈ വഴി.. നന്നായിരിക്കുന്നു.. പേരു വിശേഷം ഇഷ്ടപ്പെട്ടു... :)
ReplyDeletekalakki...........
ReplyDeleteahaa.kalakke lo.ishtaayi.
ReplyDeleteഫായസം, താങ്ക്സ് ട്ടൊ!
ReplyDeleteഖാൻ,മാഷു കൊള്ളാലോ
പാവം ഞാൻ, അതുകൊണ്ടാവും ഇയാളു പേരിടാത്ത പാവം ആയതു ഡീപ്സ്,സ്ട്രക്? ഓൺ വാട്ട്?
ബഷീർ, ഹൊ വിളിക്കണേ എന്നു തന്നാ ഞാൻ ആഗ്രഹിച്ചതു
ഹാൻ, ടഹാങ്ക്സ് ബോസ്സ്
കല്യാണീയെ,നന്ദ്രി
പാവപ്പെട്ടവൻ,ഉണ്ട് ആ പേരുകളൊക്കെ പറയാതിരിക്കുവാ ഭേദം.. പെൺകൊടി, അദന്നെ
സൂരാജ് ,ഇനീം വരണെയ് ഇതുവഴി
ആഷ്, താങ്ക്സ്
മാളുക്കുട്ടി,ഇനീം പ്രതീക്ഷിച്ചോളൂ
പേരു വിശേഷം കൊള്ളാം !!
ReplyDeletenice title.....more expectations ...
ReplyDeleteIppozhaaa ee blog kandathu... :)
ReplyDeleteNjan Manjunodu parayam ;)
ആഷലി താങ്ക്യൂ
ReplyDeleteമഹേഷ് ഷ്വാർ
കോറോത്ത് ഭാര്യയാണൊ അതോ ഇപ്പറഞ്ഞ നാൽകാലികളിൽ ഏതേലും ആണൊ
And, last however not least, you can take a look at our Online Poker games, including Live Poker, which will keep you entertained 카지노사이트 all through
ReplyDelete