Thursday, April 2, 2009

മൊത്തത്തില്‍ സംശയം!

അതെയ്‌ ഞാൻ പോവുന്നു!

എങ്ങോട്ട്‌?

സിനിമയ്കു!

ആരൊപ്പം?

ഒറ്റയ്ക്‌!

എന്തിനു?വായനോക്കികൾകു കണ്ടു രസിക്കാണോ?

ഹൊ! അതൊക്കെ പതിവല്ലേ!

ഓഹോ!അപ്പൊ നീ ഇതിനു മുൻപും ഒറ്റയ്കു പോയിട്ടുണ്ടു?

അല്ലാ, ഞാനൊരു ട്രെൻഡ്‌ പറഞ്ഞെന്നേ ഉള്ളൂ!

അല്ല, നീ പോയിട്ടുണ്ടു!

ഇല്ല, നിന്നാണെ സത്യം ഞാൻ പോയിട്ടില്ലാ!

എങ്കിൽ ഇപ്പൊ ഒറ്റയ്കു പോവനമെന്നു തോന്നാൻ എവിടുന്നു കിട്ടി ഈ ധൈര്യം?

അതുപിന്നെ ഞാൻ പെട്ടെന്നങ്ങു തീരുമാനിച്ചു!

പെട്ടന്നങ്ങു തീരുമാനിക്കാൻ മാത്രം നീ വളർന്നോ?

എന്താ വളർന്നെന്നു കണ്ടിട്ടു തോന്നുന്നില്ലേ?

ഹും വളർന്നു വളർന്നു!പോത്തുപോലെ!

പിന്നെന്താ?

അതാണു പ്രശ്നം!

എന്ത്‌?

നീ വളർന്നത്‌!

അതിനെന്തു പ്രശ്നം?

ഒറ്റയ്കു പോയിട്ടു വല്ലോനും ശല്യപെടുത്തീന്നും പറഞ്ഞിങ്ങോട്ടു വാ!

അയ്യോ! ഒറ്റയ്കു പോയാൽ അങ്ങനെയൊക്കെ ഉണ്ടാവു‍ാ?

പിന്നെ ഇല്ലാതെ!

അപ്പൊ..ഒറ്റയ്കു പോയിട്ടുണ്ടല്ലേ?

ഇല്ലാ...അല്ലാ...അതു പറഞ്ഞു കേട്ടിടുണ്ട്‌!

ആരു പറഞ്ഞ്‌?

എന്റെ കൂട്ടുകാരികൾ1!

ഓഹോ!അപ്പൊ നിനക്കു ഞാനരിയാത്ത കൂട്ടുകാരികൾ ഉണ്ടല്ലേ?

ഏയ്‌, അങ്ങനൊന്നുമില്ലാ..ഞാൻ പറഞ്ഞിട്ടില്ലേ അവരെയൊക്കെ പറ്റി?

എപ്പൊ പറഞ്ഞു?

ഹ!അതു നീ ഓർകാത്തതുകൊണ്ടാ!

കുന്തം!

അയ്യോ പിണങ്ങല്ലേ,നീ പോയ്കോ!

എങ്ങോട്ട്‌?

സിനിമയ്കു പോവണ്ടേ?

ഒറ്റയ്കോ?

ങെഹ്‌?!! അതെ!

എന്നിട്ട്‌ വേണം വായനോക്കികൾക്‌ കണ്ട്‌ രസിക്കൻ!

അതല്ലേ ഞാൻ ആദ്യം പറഞ്ഞതു?

ഒ‍ാഹ്‌!എന്നെ ഇപ്പം ആരെങ്കിലും ടീസെ ചെയ്താൽ തന്നെ നിനക്കൊന്നും ഇല്ലാലോ?

ആഹ്‌!എനിക്കൊന്നൂല്യാ!

അപ്പൊ നിനക്കു ഞാൻ വിഷമിക്കുന്നതു കാണാനാണല്ലേ ഇഷ്ടം?

ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലാ!

പിന്നെന്താ ഉദ്ദേശിച്ചതു?

നീ ഒറ്റയ്ക്‌ പോവണ്ടാ അതാ നല്ലത്‌!

എന്നാൽ നീയും വാ!

എന്നിട്ടു വേണം?

എന്തോന്ന്?

എന്നെ ശല്യപ്പെടുത്തുന്നതു കണ്ടോണ്ടിരിക്കാൻ!

അയ്യേ ഞാനാ ടൈപ്‌ അല്ലാ!

ഏതു ടൈപ്‌?

നീ ഉദ്ദേശിച്ച ടൈപ്‌!

ഓഹ്‌! ഞാനൊന്നും ഉദ്ദേശിച്ചില്ലേയ്‌!

എന്നാൽ വേഗം റെഡി ആവ്‌!

ഏതാ സിനിമാ?

ലവ്‌ ഇൻ സിങ്ങപോർ!

എന്ത്‌? ഞാൻ നിന്നോട്‌ എന്തു തെറ്റാ ചെയ്തതു? അല്ലെങ്കിലും നിനക്കെൻണ്ട്‌ എന്തോ ഒരു
വൈരാഗ്യം ഉണ്ടെന്നു തോന്നിയിരുന്നു!എന്തായാലും ഇതു കൂടിപോയി!

സോറി...നമുക്കു വേരെ ഏതെങ്കിലും സിനിമയ്കു പോവാം!നീ അടങ്ങ്‌!

ശരി! എത്ര മണിക്കാ?

3 മണിക്ക്‌!

ഇപ്പൊ എത്രയായി സമയം?

അയ്യോ!!ഓള്രെഡി മൂന്നരയായി!

9 comments:

  1. ഹിഹിഹി...ആര് ആരോട് എപ്പോള്‍ പറഞ്ഞു??????

    ReplyDelete
  2. അയ്യോ ആകെ കണ്ഫ്ഫ്യുഷനായി..

    ReplyDelete
  3. ഹോസ്റല്‍ ജീവിതം ആണല്ലെ പ്രതിപാദ്യ വിഷയം.
    :-)
    അല്ലെങ്കിലും ഈ പെണ്‍പിള്ളേര് എല്ലാം ഇങ്ങനെ, ഒരുപോലാ...

    ReplyDelete
  4. കൺഫ്യ്യൂഷൻ ആയല്ലോ!!സമാധാനമായി!

    ReplyDelete
  5. ...പോസ്സസ്സീവ്നെസ്സ് വരികളില്‍.... :):)

    ReplyDelete
  6. hahaha.............................confusion..............confusion............

    ReplyDelete
  7. ഹോസ്റല്‍ ബാഗ്ലൂരിലോന്നും അല്ലല്ലോ.. ആണങ്കില്‍ സുക്ഷിക്കണം .
    സംശയത്തിന്റെ ഒരു പോക്കെ ?

    ReplyDelete
  8. Oh ithu njn ipozha kandathu.....

    ReplyDelete