Saturday, April 4, 2009

ശവം! ജീവിച്ചിരിപ്പുണ്ട് !

ജേഡ്‌ ഗുഡിയ്ക്ക്‌ അങ്ങനെ ഒരാഗ്രഹം തോന്നിയതിൽ വലിയ അതിശയം തോന്നിയില്ല!

ക്യാമറയ്ക്ക്‌ മുന്നിൽ മരിക്കണമെന്നു ആഗ്രഹിച്ചത്‌ ഒരുപക്ഷെ ചത്തു കിടന്നാലും ചമഞ്ഞു കിടക്കണം എന്നു അവർക്കു തോന്നിയിട്ടാകണം!

പാവം ജേഡിന്റെ ആഗ്രഹത്തിൽ തെറ്റു തോന്നാത്തത്‌ ചിലപ്പോൾ എന്റെ ആഗ്രഹം ' അതിക്രമം" ആയതുകൊണ്ടാവാം!!!

മരിച്ചതിനു ശേഷം എന്നെ 'അങ്ങോട്ടു' കെട്ടിയെടുക്കും മുൻപു എന്റെ ശവത്തെ ഒന്നു കാണുക,റീത്തുകൾ എണ്ണുക.വാർത്തകളിൽ കേൾക്കുമ്പോലെ 'സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിന്നുള്ള നിരവധി പേർ' പങ്കെടുക്കുന്നത്‌ മാറി നിന്നു വീക്ഷിക്കുക!
ഹോ ! എന്ത്‌ രസമായിരിക്കും!

ഒരിക്കൽ കുട്ടിക്കാലത്ത്‌ ഈ ആഗ്രഹം അമ്മയോട്‌ പറഞ്ഞതായി ഓർക്കുന്നു.കിടക്കാൻ നേരത്തായതുകൊണ്ടു അമ്മ പറഞ്ഞു. "അതുമിതും ചിന്തിക്കാതെ നമ:ശിവായ ചൊല്ലി കിടക്കാൻ "

എന്നുവച്ചു ഈ അഗ്രഹംവേണ്ടാന്നു വയ്ക്കാൻ പറ്റുമോ?

ഒരിക്കൽ അത്‌ സ്ംഭവിച്ചു!
ഞാൻ അവസാന ശ്വാസത്തിനായി ആഞ്ഞു വലിക്കുന്നു...ചുറ്റിലുമുള്ളവർ നിശ്ശ്ബ്ദമായി 'ഇപ്പൊ തട്ടിപ്പോകും' എന്നു പ്രതീക്ഷിച്ചു നിൽക്കുന്നു. സിനിമയിൽ കാണുമ്പോലെ തല ചരിച്ചിട്ടു ഞാൻ മരിക്കുന്നു.
കുട്ടിക്കാലത്ത്‌ ഒരു ശവം പോലും കണ്ടിട്ടില്ലാതിരുന്ന സമയത്ത്‌ കൃഷ്ണമണി ഉയർത്തി നാക്കു നീട്ടിയാൽ ശവമായീന്നാ വിചാരിച്ചിരുന്നത്‌.പിന്നീട്‌ അതോർത്തു കഷ്ടം തോന്നി!

'പോയല്ലോ ' എന്ന് തൊണ്ട പൊട്ടി ആരൊക്കെയോ കരയുന്നുണ്ട്‌..അതിൽ അമ്മയെ കണ്ടപ്പോൾ എനിക്കു ശ്വാസം മുട്ടി.കേട്ടോ!

'പോയല്ലോ! ആശ്വാസമായി' എന്നു സമാധാനിച്ചു നിൽക്കുന്നവരെയും കണ്ടു! കൊച്ചു കള്ളന്മാർ!
റീത്തു വച്ചവരുടെ മുഖത്തു ഒരു സങ്കടവുമില്ലേ!!!

മൂക്കിൽ പഞ്ഞി വച്ചതുകൊണ്ടു മര്യാദയ്കു ശ്വസിക്കാനും മേല ശവത്തിനു!

ഒരു ടെന്റ്‌ കെട്ടിയിട്ടിട്ടുണ്ടു പൊതു ദർശനത്തിനു വച്ചപ്പോൾ. ശവം വെയിലടിച്ചു കറുത്താലോ...മഴയത്തു നനഞ്ഞാലോ എന്നു കരുതിയിട്ടാവണം പേരിനു ഒരു മറ!

എന്റെ ശവത്തിനു ഒരു കാര്യം തീരെ പിടിച്ചില്ല..ചില ആളുകൾ 'പൊത്തോന്നും'പറഞ്ഞ്‌ ഒരു വീഴ്ച്ചയാണു ശവത്തിനുമേൽ. ഹൊ ശവമാണെന്ന കൺസിടറേഷൻ പോലും ഇല്ലതെ!ഭാരം സഹിക്കാൻ പറ്റണ്ടേ!

മൂടിപ്പൊതിഞ്ഞു വച്ചിട്ടു ചൂടും അലർജിയും.

ഇതൊന്നും ജീവിച്ചിരിക്കുന്നോർക്ക്‌ പറഞ്ഞാൽ മനസ്സിലാവുമോ? അതുമില്ല!

ഏറ്റവും വല്യ രസം മറ്റൊന്നായിരുന്നു. പുഷ്പക വിമാനം സിനിമയിൽ ശവദർശനത്തിനു ഓരോരുത്തന്റെ ടേൺ വരുമ്പോൾ കാണിക്കുന്ന 'വിലാപകൗതുകങ്ങൾ'പോലെ ചില നേരമ്പോക്കികൾ ശവത്തിന്റെ അടുത്തെത്താറാകുമ്പോൾ മാത്രം നിലവിളിച്ചു!

അങ്ങനെ ഒരുത്തൻ വാവിട്ടു കരഞ്ഞ്‌ ടെന്റിനു കുഴിച്ചു നാട്ടിയിരുന്ന മുളയിൽ തലയിടിച്ചു വിഷമിക്കാൻ തുടങ്ങി.അപ്പൊ ദാ അവിടുന്നും ഇവിടുന്നും ഓരോ കമന്റ്‌ 'ലവൻ ലവളുടെ ലവറാ?'

അയാളുടെ കയ്യീന്നു ഒരു ലക്ഷത്തി ചില്വാനം കടം വാങ്ങീട്ടുണ്ടെന്നു ശവത്തിനല്ലേ അറിയൂ. അയാളുടെ വിഷമത്തിന്റെ ശക്തി ഇത്രയും ആരും പ്രതീക്ഷിച്ചില്ല, ശവമടക്കം ആരും!തലയിട്ടിടിച്ചു മുള കുലുങ്ങി പിന്നെ ഒടിഞ്ഞു!

ശവത്തിന്റെ ഒരു മീറ്റർ അകലെ വരെ നിന്ന ആളുകൾ ശവമാകാതിരിക്കാൻ പുറത്തേക്ക്‌ ഓടി രക്ഷപ്പെട്ടു. എന്റെ ശവമൊഴിച്ചു എല്ലാരും എസ്കേപ്ഡ്‌!!!

ചത്താലും ഗതിപിടിക്കില്ലെന്നു വച്ചാൽ!!!

ആ ടെന്റൊടിഞ്ഞു എന്റെ ശവത്തിന്റെ മേലേക്കു വീണു.

അയ്യോ!എന്താ ഭാരം!രക്ഷപെടാനായി ശവം ആവതു ശ്രമിച്ചു;കാലിട്ടിടിച്ചു ,കൈകളുയർത്തി, അടുത്തുള്ളതെല്ലാം തട്ടിമാറ്റി.മൂക്കിൽ വച്ച പഞ്ഞി ദൂരെ എറിഞ്ഞു.രക്ഷിക്കണേന്നു അലറി!

രണ്ടു സെകൻഡ്‌ കഴിഞ്ഞുകാണും ശവത്തിന്റെ...അല്ല എന്റെ മുഖത്തു ഏതാണ്ടു ചെവിക്കുറ്റിയ്കു സമീപത്തായി ഒരടി വീണു. ഞാൻ കണ്ണു തുറന്നു നോക്കി. എന്റെ അടുത്തു കിടന്നുറങ്ങി എന്ന ഒറ്റ തെറ്റു കാരണം കട്ടിലിൽ നിന്നു താഴെ വീണ എന്റെ അരുമ സഹോദരൻ മുഖത്തു നോക്കി വിളിച്ചു!

ശവം!!! ഒറങ്ങാനും സമ്മതിക്കൂലേ!!!

9 comments:

  1. അതു കൊള്ളാം..
    സ്വപ്നിക്കുകയല്ലാതെ അവനവന്‍ പഞ്ഞിവെച്ചു കിടക്കുന്നതു കാണാന്‍ വേറേ വഴിയില്ല.. പക്ഷേ മുളയില്‍ തലതല്ലിക്കരഞ്ഞവന്‍ ജീവിച്ചിരിപ്പുണ്ടല്ലോ..

    ReplyDelete
  2. ഹിഹിഹി...ഞാനും ഓര്‍ക്കാറുണ്ട് ഈ സംഭവം..നമ്മള്‍ മരിച്ചു കഴിയുമ്പോള്‍ എല്ലാവരും എന്തു പറയും,എന്തു ചെയ്യും എന്നൊക്കെ...നല്ല രസമായിട്ടുണ്ട് !!!

    ReplyDelete
  3. സ്വപ്നം കാണലുകളുടെ കഥകൾ ഒരുപാടുണ്ട്‌..എന്റെ അനുജൻ വാൽമാക്രി പലതവണ അതിന്റെ സാക്ഷിയുമാണു..

    ReplyDelete
  4. മൂക്കില്‍ പഞ്ഞി വച്ചതുകൊണ്ടു മര്യാദയ്കു ശ്വസിക്കാനും മേല ശവത്തിനു!
    അപമര്യതയായി ശ്വസിക്കമല്ലോ !!!

    ReplyDelete
  5. ശവത്തിനെ കൊണ്ട് തോറ്റു...
    :D

    ReplyDelete
  6. ഈ പോസ്റ്റും ശവമായതുപോലെ!!

    ReplyDelete
  7. ആര് പറഞ്ഞു ഈ പോസ്റ്റു എഴുതിയത് ശവമാനെന്നു? ഇനി അങ്ങിനെയല്ലേ പറഞ്ഞത്? എന്തായാലും ഈ പോസ്റ്റ് എനിക്കൊരു സ്പാര്‍ക്ക്‌ സമ്മാനിച്ചിട്ടുണ്ട്. അതൊരു നല്ല കഥയായി ഞാന്‍ എഴുതാം ശ്രമിക്കാം. ആ കഥ ഞാന്‍ കത്രീനക്കായി ഡെഡിക്കെട്ടു ചെയ്യാം! ഓക്കേ! പിന്നെ പാട്റെണ്ട് ചോദിക്കരുതേ....

    ReplyDelete
  8. ഏകദേശം പത്തു പത്രണ്ട് കൊല്ലം മുന്‍പ് എന്റെ കൂട്ടുകാരി ഒരു സ്വപ്നം കണ്ടു.
    ഡിഗ്രി രണ്ടാം വര്‍ഷ പരീക്ഷാസമയം...പുള്ളിക്കാരി മരിച്ചുകിടക്കുന്നു.എല്ലാരും ഉണ്ട് അടുത്ത് കരഞ്ഞുംകൊണ്ട്.അപ്പോഴാ ഞങ്ങളെ പഠിപ്പിക്കുന്ന ഒരു ചൊങ്കന്‍സര്‍ വരുന്നത് ഒരു റീത്തുമായി...അവള്‍ക്കു നാണം വന്നു... മരിച്ചുകിടക്കുന്നവള്‍‍ കൈനീട്ടി അതുവാങ്ങി നെഞ്ഞതുവച്ച് എന്ന്... അന്ന്ഒത്തിരി ചിരിച്ചു.ഇപ്പോ ഇതുവായിച്ചപ്പോ അവളേം ആ സ്വപ്നതെയും ഓര്‍ത്തു...
    ആദ്യം ആയിട്ടാണ് ഇവിടെ...രസമുള്ള അവതരണം.ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  9. പണ്ടാരം ഞാനും ഈ സംഭവം ഒര്‍ക്കാറ്‍ണ്ടു ... ഒരു ദിവസം ഞാന്‍ അനങ്ങാന്‍ വായാതെ കിദന്നു പോയി .. ചതെന്നു ഉറപ്പിച്ചതാ .. ബട്ട്‌ ഒന്നും സംഭവിചില്ലാ .. പിറ്റേന്നും സ്കൂളില്‍ പോവെണ്ടി വന്നു .. :-(

    ReplyDelete