Sunday, April 26, 2009

മുങ്ങാനായി നീന്തിയപ്പോള്‍

എന്നെ പരിചയപെടുത്താം, ഞാൻ ഒരു മുങ്ങൽ വിദഗ്ധയാണു.വെള്ളത്തിൽ ഇറങ്ങി നീന്തിയപ്പോഴൊക്കെ മുങ്ങിയിട്ടുണ്ട്‌...ധാരാളം വെള്ളം ആ വഴിക്കു കുടിച്ചിട്ടുണ്ട്‌.അതുകൊണ്ടു തന്നെ വിമാനം കടലിന്റെ മീതെ പറന്നാലും, ട്രെയ്ൻ പാലത്തിന്റെ മുകളിൽ എത്തുമ്പോഴും, എന്തിനു നന്നായി ഒന്നു മഴ പെയ്താൽപോലും ഞാൻ എന്റെ വൈദഗ്ധ്യത്തെകുറിച്ചു ഓർകും...അക്കാര്യത്തിൽ അപാര കോൺഫിടെൻസും ആണുട്ടൊ!

നീന്തലുമായി വെള്ളം കുടിച്ച കഥകൾ ഉണ്ടെങ്കിലും നീന്തൽ പഠിത്തം നിർത്തിയതിന്റെ പേരിൽ ഒരു സംഭവമുണ്ടു!
എന്റെ അമ്മ നാട്ടിൽ ആ ഏരിയയിലെ മികച്ച നീന്തൽ പരിശീലക ആണു..മുട്ടയിൽ നിന്നു പൊട്ടിവരാത്ത പൈതങ്ങൾ തുടങ്ങി 25 വസ്സുള്ള പെൺകുട്ടികളെ വരെ തറവാട്ടു കുളത്തിൽ നീന്തൽ പഠിപ്പിച്ച പാരമ്പര്യവുമുണ്ട്‌.ആ ധൈര്യത്തിൽ ആണു ഒരു അവധിക്കാലത്തു നീന്തൽ മോഹവുമായി ഞാൻ കുളത്തിൽ ഇറങ്ങുന്നത്‌.
വാഴത്തടി ചരടിട്ടു കെട്ടി പൂട്ടി നീറ്റിലിറക്കൽ,പൊള്ളത്തേങ്ങ കഴുത്തിൽ കെട്ടിത്തൂക്കിയും,ചെറിയകുട്ടികളെ കയ്യിൽ താങ്ങിയും അമ്മയും ശിഷ്യരും വെള്ളത്തിൽ ആർത്തുള്ളസിച്ചിരിക്കുന്നതു കണ്ടു സഹിച്ചില്ല..പോരാഞ്ഞു തറവാട്ടിൽ ഒരു കിടിലൻ കുളമുണ്ടായിട്ടു നീന്താൻ പഠിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ എനിയ്ക്കല്ലേ.അങ്ങനെ എന്റെ പത്താമത്തെ വയ്സ്സിൽ ഞാൻ നീന്താൻ ഒരുമ്പിട്ടിറങ്ങി!

വെള്ളത്തിൽ ഇറങ്ങും വരെ ഇതെത്ര 'സിമ്പിൾ'!
ഇറങ്ങിയപ്പോൾ മനസ്സിലായി എന്നെ താങ്ങാനുള്ള കെൽപ്‌ വെള്ളത്തിനില്ല എന്ന്‌! എന്തായാലും നനഞ്ഞു ഇനി കുളിച്ചിട്ടു കയറാം എന്നും പറഞ്ഞു അമ്മയ്‌കു രണ്ടു ഡയലോഗ്‌ ദക്ഷിണ വച്ചു പഠിച്ചുതുടങ്ങി. മൂന്നു ദിവസങ്ങൾ ഗംഭീര പ്രകടനങ്ങൾ വെള്ളത്തിൽ കാഴ്ച്ച വച്ചു അമ്മയെ പ്രീതിപെടുത്തി.അമ്മയുടെ സെർറ്റിഫികെറ്റും കിട്ടി;

'നീ എന്റെ മകൾ തന്നെ പെട്ടെന്നു പഠിച്ചു'

അമ്മ ആദ്യമായി നീന്തിയ കഥ നാട്ടിൽ ഫ്ലാഷ്‌ ആണു.
പണ്ട്‌ പണ്ട്‌ അഞ്ചാം വയസ്സിൽ കുരുത്തം കെട്ട ഒരുകൂട്ടുകാരൻ വെള്ളത്തിൽ അമ്മയെ തള്ളിയിട്ടു, അമ്മ നീന്തി കരയ്‌കു കയറി അവന്റെ കരണത്തടിച്ചു.
ആ അമ്മയുടെ സേർറ്റിഫികെറ്റിന്റെ വാല്യു പറയേണ്ടല്ലോ സന്തോഷം പറഞ്ഞറിയിക്കണോ! അൽപം കോൺഫിടെൻസും ഓവർ ആയീന്നു കൂട്ടിക്കോ!

പിറ്റേന്നു നട്ടുച്ചയ്‌കു വീണ്ടും നീന്താൻ ഇറങ്ങി.അന്നു ഒരു ഞായറാഴ്ചയായിരുന്നു.കസിൻസൊക്കെ വെള്ളത്തിൽ ഇറങ്ങി എന്റെ നീന്തൽ പ്രകടനങ്ങൾകു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടിരുന്നു...ഒരു കോട്ടൺ സാരീയെടുത്തു അമ്മ എന്റെ അരയ്‌കു ചുറ്റി എന്നിട്ടു പറഞ്ഞു 'നീ ഒറ്റയ്‌കു നീന്തി നോക്കു ഞാനീ സാരീടെ ഇങ്ങേ തുമ്പിൽ പിടിച്ചിട്ടുണ്ടു എങ്ങാനും മുങ്ങിയാൽ വലിച്ചു സഹായിക്കും'...

ധൈര്യം ഇല്ലയിരുന്നെങ്കിലും മലർന്നും കമിഴ്‌ന്നും നീന്തുന്ന കസിൻസിന്റെ മുന്നിൽ ചമ്മരുതല്ലോ !ഒ.കെ. പറഞ്ഞു ഞാൻ നീന്താൻ തുടങ്ങി...അസ്സലായി നീന്തിയെന്നെ!..ആറുമുഴം സാരീയിൽ എന്നെ അമ്മ താങ്ങുന്നുണ്ടല്ലോ..ഞാൻ നീന്തുന്നതിനനുസരിച്ചു അമ്മ സാരീയുടെ പിടി വിടും അങ്ങനെ ഞാൻ മറുകര കണ്ടു കൈയ്യടി നേടി..മൈകെൽ ഫെൽപ്സ്‌ തോറ്റുപോകും..അത്ര ഗംഭീരം.
അമ്മ വിളിച്ചു പറഞ്ഞു

'തിരിച്ചിങ്ങോട്ടും വാ'

ഞാൻ ആ കര വിട്ടു നീന്തി അമ്മയെ നോക്കി വിജയീ ഭാവത്തിൽ ഒന്നു ചിരിച്ചു കൊണ്ടു തലയുയർത്തി നോക്കിയപ്പോൾ!!!!!
ഞെട്ടിപ്പോയീ;

അമ്മയുടെ കയ്യിൽ സാരീ ഇല്ലാ!

പത്തുകിലോ ഭാരമുള്ള കല്ലു എന്റെ ദേഹത്തു പിടിപ്പിച്ചതുപോലെ തോന്നി!!
ഞാൻ നീന്തിക്കൊണ്ടേയിരുന്നു പക്ഷെ അതു ജലോപരിതലത്തിൽ നിന്നു രണ്ടു രണ്ടര മീറ്റർ താഴ്ചയിലാണെന്നു മാത്രം! രണ്ട്‌ ലിറ്റർ വെള്ളം അന്നാദ്യമായി ഒറ്റയടിക്കു കുടിച്ചു. വെള്ളത്തിനടിയിൽ കണ്ണു തുറന്നു നോക്കീട്ടുണ്ടൊ..ഒന്നും കാണില്ലാന്നു അന്നു മനസ്സിലായി.ചെവിയും കേൾക്കില്ല...ആക്ചുലി 'ശ്വസിക്കാനും' പറ്റില്ലാ കേട്ടൊ.

കണ്ടുകൊണ്ടിരുന്ന കസിൻ ഒരു സബ്മറൈൻ പോലെ വന്നു എന്നെ തൂക്കിയെടുത്തു മേലേക്കു വന്നു..എന്റെ മേലേ ഒരു റീത്തു വന്നു വീണു..അല്ല ഒരു ടയർ ട്യൂബ്‌ വന്നു വീണു.അതിൽ കെട്ടിപിടിച്ചു കരയിലെത്തി.. ഈ കരയിലെത്തി എന്നൊക്കെ കേൾക്കുമ്പോൾ ഒരു പത്തമ്പതു മീറ്റർ ചുറ്റളവൊന്നും കുളത്തിനു പ്രതീക്ഷിക്കണ്ടാട്ടോ..
ആകെ 2 സെന്റ്‌ സ്ഥലത്താ കുളം.

കുടിച്ച വെള്ളം കുടവയർ കമിഴ്ത്തി ശ്വാസം നേരെ വീണപ്പോൾ ആകെ നനഞ്ഞു ചളിപുരണ്ടു അമ്മ നിൽകുന്നു.
ഞാൻ അമ്മയോടു ചീറ്റീ... 'എന്നെ കൊല്ലാനായിരുന്നല്ലേ പ്ലാൻ? '

അമ്മ പറഞ്ഞു. "പിന്നെ.. കൊല്ലാനായിരുന്നെങ്കിൽ ഇത്രേം വളർത്തേണ്ടിയിരുന്നോ കഴിഞ്ഞ പത്തിരുപതു വർഷത്തിൽ ഇതാദ്യായിട്ടാ ഇങ്ങനൊരു മന്ദബുദ്ധിയെ പഠിപ്പിക്കേണ്ടി വന്നതു,ചക്ക വെട്ടിയിട്ട കണക്കു നിന്നാൽ മുങ്ങില്ലേ "

അതോടെ നീന്തൽ പഠനം മുടങ്ങി.

എന്റെ മുങ്ങൽ സംഭവങ്ങൾ മിമിക്രിയിലൂടെയും മോണോ ആക്റ്റിലൂടെയും നാട്ടിലാകമാനം പ്രചരിച്ചു? ഒന്നു സമാധാനിപ്പിക്കേണ്ടിടത്തു അമ്മ ചൂടായതെന്തിനാവാം എന്നതിനു ഒരാഴ്ച കഴിഞ്ഞാണു ഉത്തരം കിട്ടിയതു.

ഞാൻ മുങ്ങിയതു കണ്ടപ്പോൾ കുളത്തിലേക്കു എടുത്തു ചാടാൻ നിന്ന അമ്മയുടെ കാലു പായലിൽ കുരുങ്ങി അമ്മയും മുങ്ങിയത്രേ..അതേ കുളത്തിൽ!!!

26 comments:

 1. വെള്ളത്തിനടിയിൽ കണ്ണു തുറന്നു നോക്കീട്ടുണ്ടൊ..ഒന്നും കാണില്ലാന്നു അന്നു മനസ്സിലായി.ചെവിയും കേൾക്കില്ല...ആക്ചുലി 'ശ്വസിക്കാനും' പറ്റില്ലാ കേട്ടൊ

  ReplyDelete
 2. ahhahaaha chechi swantham anubhavam aano ithu...enthayalum kalakkittundu...

  ReplyDelete
 3. ഹഹ..അമ്മക്ക് മകളെ ശരിക്കും തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട് അല്ലെങ്കില്‍ 20 കൊല്ലത്തെ ചരിത്രം പറയുമായിരുന്നൊ

  ReplyDelete
 4. ഹി..ഹി..നീന്തല്‍ പരീക്ഷണം രസായീട്ടാ..:)
  സത്യത്തില്‍ വെള്ളത്തിനടിയില്‍ പോയാല്‍ കാണാന്‍ പറ്റ്വോ ,കേള്‍ക്കാന്‍ പറ്റ്വോ എന്നൊക്കെ വല്യ സംശയാരുന്നു..എല്ലാം ഇതോടെ മാറിക്കിട്ടി..;)

  ReplyDelete
 5. ഹിഹിഹി...എന്താണേലും അന്നത്തോടെ പരിപാടി നിര്‍ത്തിയത് നന്നായി.അമ്മ തന്ന രണ്ടാമത്തെ സര്‍ട്ടിഫിക്കറ്റും ഇഷ്ടായി,മറ്റേ മുങ്ങിയിട്ട് കയറി വന്നപ്പോ തന്നത്...

  കലക്കീട്ടോ...

  ReplyDelete
 6. അതോടെ നീന്തൽ പഠനം മുടങ്ങി.

  പേടിക്കേണ്ട ബാക്കി ഇനി പോസ്റ്റലില്‍ ടൂഷന്‍ എടുത്ത്‌ പഠിക്കാം!
  എന്റെ ബ്ലോഗയ തൃതീയ ആശംസകള്‍!

  ReplyDelete
 7. nannaayittund

  ReplyDelete
 8. ദേവി: സ്വന്തം അനുഭവം തന്നെ തന്നെ...
  കുഞ്ഞൻ :ഹൊ! എന്തായാലും 20 വർഷത്തെ കാര്യങ്ങൾ ഒരു സെകൻഡ്‌ കൊണ്ടു അമ്മ ഓർത്തല്ല്...
  റേർ റോസ്‌ : ഇതപ്പടി വിശ്വസിക്കേണ്ടാ...ഒന്നു മുങ്ങി നോക്കീട്ടു പറയണെയ്‌..
  മൃദുൽ: അതെയ്‌ അദന്നെ, നന്നായി ഇല്ലെൽ അമ്മയ്കു നാട്‌ വിടേണ്ടി വന്നേനെ..

  വാഴക്കോടൻ : ഞാൻ പഠിച്ചു..ടിവി കണ്ടോണ്ട്‌! പകൽകിനാവൻ : ഈ ചിരി കൊലച്ചിരി ആണോ?

  തുമ്പൻ: താങ്ക്സ്‌ ജി!

  ReplyDelete
 9. കേഡിയാവാന്‍ ശ്രമിച്ചതാ പ്രശ്നം.. പിന്നെ കേഡിയെ താങ്ങാനുള്ള ശേഷി വെള്ളത്തിനില്ലെന്നുള്ള അറിവ് സൂപ്പര്‍..
  മൊത്തം (കുളം) കലക്കി..

  ReplyDelete
 10. സമാന്തരൻ : സമാന്തരമായി നീന്തിയാൽ മതിയായിരുന്നു!!!

  ReplyDelete
 11. ഹ..ഹ.. കത്രീനയെ താങ്ങാനുള്ള ശേഷിയുള്ള വെള്ളത്തിൽ നീന്തിയാൽ പോരായിരുന്നോ ? രസകരം തന്നെ (മുങ്ങലല്ല) വിവരണം


  കേഡീ എന്നുള്ളത് ഇനീഷ്യലായിരിക്കും :)

  ReplyDelete
 12. ബഷീർ: ഇനീഷ്യലല്ല! കയ്യിലിരിപ്പാ :)

  ReplyDelete
 13. രണ്ട്‌ ലിറ്റർ വെള്ളം അന്നാദ്യമായി ഒറ്റയടിക്കു കുടിച്ചു. വെള്ളത്തിനടിയിൽ കണ്ണു തുറന്നു നോക്കീട്ടുണ്ടൊ..ഒന്നും കാണില്ലാന്നു അന്നു മനസ്സിലായി.ചെവിയും കേൾക്കില്ല...ആക്ചുലി 'ശ്വസിക്കാനും' പറ്റില്ലാ കേട്ടൊ
  :))))))))))))))))))))

  ReplyDelete
 14. കുളത്തിലെ വെള്ളം മുഴുവനും കുടിച്ചു തീര്‍ത്തു കാണും, പാവം.

  ReplyDelete
 15. Being the one; among the cousins, in the narration, I could relate and live with it,..thanx a ton for bringing those memories back...

  ( Malayalthil Comment cheyyan viralukal vembunnu,..plz someone help!! )

  ReplyDelete
 16. താങ്ങാന്‍ പറ്റുന്ന വെള്ളത്തിന്‌ ചാവുകടലില്‍ പോകേണ്ടി വരും..!!
  പിന്നെ നീന്താന്‍ പഠിച്ചോ?
  നന്നായി എഴുതിയിരിക്കുന്നു.... ആശംസകള്‍.

  ReplyDelete
 17. ലക്ഷ്മി ;താങ്ക്സ്‌ എ ലോട്ട്‌.

  പണ്യൻ ;ആരാ പാവം ഞാനോ അതോ കുളമോ?

  വിദ്യൻ ; താങ്ക്യു ഏട്ടാ

  തെച്ചി; യെവടെയ്‌ പഠിക്കാൻ? ആകപ്പാടെ 5 മീറ്റർ കുളത്തിൽ പഠിച്ചില്ലാ പിന്നല്ലേ

  ReplyDelete
 18. ehem it does take a little time ...
  i hope no more in water now..

  ReplyDelete
 19. aaaa kulam vilakku vaagan thaalparyamundu... prashasthayaayoru neenthalkaariyaaya ammayude athrakkum prashasthayaaya oru makal mungikulichcha aaaa kulam...

  ReplyDelete
 20. thank u pradeep

  deeps thanks; u spent some time even to post a comment.

  ആ കുളം ലേലത്തിൽ പോയീലോ ഡോമൂ..

  ReplyDelete
 21. തല്ലു കൊള്ളിയുടെ ബ്ലോഗില്‍ നിന്നാണിവിടെ എത്തുന്നത്. നന്നായിട്ടുണ്ട് നീന്തല്‍ പഠിത്തം. എന്നെയും അനിയനെയും പപ്പ കുളത്തിന്റെ നടുവില്‍ കൊണ്ടിട്ടാണു നീന്തല്‍ പഠിപ്പിച്ചതു. അന്നു കുറേ വെള്ളം കുടിച്ചിരുന്നു.

  ReplyDelete
 22. വിന്‍സിന്റെ വാക്കുകള്‍ കടമെടുക്കുന്നു.. തല്ലുകൊള്ളിയുടെ ബ്ലോഗില്‍ നിന്നാണ്‌ ഞാന്‍ ഇവിടെ എത്തിയതു..... Mrs KDjiഎനിക്കും പാലത്തില്‍ കയറൂമ്പോഴും എന്തിനു ഒരു ഒട കണ്ടാലും കാലിലു രോമാഞ്ചം വരും.. കാരണം എങ്ങാനും വീണൂ പോയാല്‍... എനിക്കു നീന്താനും പിടിക്കാനും ഒന്നും അറിയില്ല....കഴിഞ്ഞ മാസം നല്ല തിരയുള്ള ദിവസം നമ്മുടെ വലിയതുറ പാലത്തില്‍ കയറി....എന്റമ്മേ.. മത്തി ഓക്കെ റ്റീം ആയിട്ട്‌ ഓടികളിക്കണത്‌ കാണാം... അതിനാണെകില്‍ കൈവരിയും ഇല്ല... Mrs KDji അടുത്തമാസം (ഈടവപാതി അല്ലേ???) അവിടെ വരെ ഒന്നു പോയി നോക്കു.. ഒരു വിധം വെള്ളം പേടി ഒക്കെ മാറികിട്ടും...

  :D
  Tin2

  ReplyDelete
 23. വിൻസ്‌: നമ്മൾ ഒരേ പാലത്തിൽ തന്നെ

  ടിന്റു : ആ മിസ്സിസ്‌ കേഡിജി വിളിയ്കു എന്താ ഒരു എടുപ്പല്ലേ? ആ പാലത്തിലേക്കൊന്നും ഞാനില്ലേ..വേണെങ്കിലെ ഞമ്മടെ നാട്ടിലെ മൊയ്ദു പാലത്തിലേക്കു പോരു...

  ReplyDelete
 24. kdee,enne neenthan padippichathu arranenno?kovaalan. karuthu thadichu kozhutha kovaalane pediyillatha oral polumillayirunnu.njngal mathram veetilulla orucha neram.thodiyil thengga veezhunna shabdham kettu,uchathil kurachu kondu kovaalanum avanu purakil njanum purathekkodi.pettennu njngal randalum sudden breakittu parasparam nokki.karanam thengga kidakkunnathu,padatheku vellam kondu pokanayi pathadiyilere vellam ana ketti niruthiyirikkunna thottilanu.kovalan enne nokki njn avaneyum.pavam avanenthu cheyyan,nayaku athinte parimithikalille.thottinte thittayil ninna thechi chediyil muruke pidichu njan vellathinu mukali kidakkunna thengga edukkan sramam thudaggi.kovalan pathukke kurachu kondu enne nirulsaha peduthan nokkunnundu.pettennu thechi chediyum njnum koodi vellathilekku marinju.oruvidham kd neenthiyamathiri njanum kaikalittadichu jaloparithalathilethi.pettannanu ente kayyil oru kadi kondathu.ente munnil thala matram mukalilakki kovaalan.avante vaalila njan pidutha mittathu.enneyum kondavan neenthi karayilethi.ennum njn albhuthathode orkkarundu,oru nayayude kazhivu.athumathramalla ente shathru aayirunnavan...avananallo ente jeevante avakashi.oru naya thanna punarjanmmama ithu.oru nayakum onnilum parimithikalillennu manasilayi...ente aadya guru kovalananenkilum njn pinnedu nannayi neenthan padichu.enikkathil enthenkilum kazhivundenkil aa kazhivine njn kovalanu ddct cheyyunnu...

  ReplyDelete