Friday, August 5, 2011

കൊച്ചിണ്റ്റെ അമ്മ

ഒരു കൊച്ചിനെ ഒണ്ടാക്കി സൈഡായിട്ടു വേണം എഴുത്തും വായനയും ഒന്നേന്ന് തൊടങ്ങാന്‍ എന്നു ഞാന്‍ കരുതീന്നുള്ളതു കറക്റ്റ്‌.പക്ഷെ തെറ്റിപ്പോയ്‌...സത്യം പറഞ്ഞാല്‍ കൊച്ചു മുട്ടിലെഴയുന്നതും നിര്‍ത്തി എത്താത്തതു പലകയിട്ടു കേറി അള്ളി വലിക്കുന്ന പ്റായവും ആയി...ഞാന്‍ അക്ഷരം കൂട്ടിവായിക്കാന്‍ മറന്നുന്നല്ലാണ്ടു ഒരു കാര്യവും നടന്നിട്ടില്ല. .

ബ്ളോഗുന്നില്ലേ എന്നു ചോദിക്കുന്നോരോട്‌ കുട്ടിയുണ്ടെന്നു പറഞ്ഞാ നടക്കണെയ്‌ .

ചെക്കനെ തൊട്ടിലില്‍ കമിഴ്ത്തിക്കിടത്തി വാഷിംഗ്‌ മെഷീനിന്നു 4 കാറും,ഫ്രിഡ്ജിന്നു അവണ്റ്റെ ബാറ്റും തറയില്‍ നിന്നു പ്ളേറ്റും എടുത്തു സ്ഥാനത്തു വച്ചു സ്വസ്ഥ്മായി ഒന്നു ബ്ളോഗു തുറന്നു നോക്കിയതാ..ഞെട്ടിപ്പോയ്‌!!അതന്നെ,കുട്ടിക്കു 3 വയസ്സായിരിക്കുന്നു.

എല്ലാരെയും വല്ലാണ്ടെ മിസ്സ്‌ ചെയ്തുട്ടൊ കേഡിക്കു..

അല്ലേലും കേഡിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലാട്ടൊ,ലാപ്ടോപും പെന്നും പേപ്പറും വീക്നെസ്സായ ഒരു കൊച്ചിണ്റ്റെ അമ്മയ്കു സ്വര്യായിട്ടു ബ്ളൊഗില്‍ കേറാന്‍ ഒക്കുവോ?

അമ്മബ്ളോഗിണിമാരു പറയട്ടെ!!

എന്തായാലും കേഡിയ്കു കൊറെ പറയാനുണ്ടു...

ഉടന്‍ തിരിച്ചു വരാം...
ഇപ്പൊ പോയി ബക്കറ്റുവെള്ളത്തില്‍ കെടക്കുന്ന മൊബൈല്‍ ഓണ്‍ ആവുന്നുണ്ടോന്നു നോക്കട്ടെ..

13 comments:

 1. ചെക്കനെ തൊട്ടിലില്‍ കമിഴ്ത്തിക്കിടത്തി വാഷിംഗ്‌ മെഷീനിന്നു 4 കാറും,ഫ്രിഡ്ജിന്നു അവണ്റ്റെ ബാറ്റും തറയില്‍ നിന്നു പ്ളേറ്റും എടുത്തു സ്ഥാനത്തു വച്ചു സ്വസ്ഥ്മായി ഒന്നു ബ്ളോഗു തുറന്നു നോക്കിയതാ..ഞെട്ടിപ്പോയ്‌!!

  ReplyDelete
 2. ഈ വഴി ആദ്യമായിട്ടാ..... കൊള്ളാം.... ഒട്ടുമിക്ക പോസ്റ്റും ഒറ്റയടിക്ക് വായിച്ചു..... ഇനീം എഴുതുക... ആശംസകൾ....

  ReplyDelete
 3. 2010 ജനുവരിയില്‍ ഒരു പോസ്റ്റ് ഇട്ട് മുങ്ങിയതാല്ലേ...? അത് കഴിഞ്ഞ് എന്തെല്ലാം മഹാസംഭവങ്ങളുണ്ടായി. എന്നെപ്പോലുള്ള പാവങ്ങള്‍ ബൂലോകത്ത് വന്നു. എന്തെങ്കിലുമൊക്കെ തട്ടീം മുട്ടീം പോസ്റ്റാക്കി ബൂലോകത്ത് ജീവിച്ച് പോകുന്നു. (ഇവിടത്തെ കേഡികളെയൊക്കെയൊന്ന് ഒതുക്കിയിട്ട് തന്നെ കാര്യം)

  ReplyDelete
 4. ഇതാരാപ്പാ ഈ കേഡി എന്നറിയാന്‍ വന്നതാ... ഇതിപ്പൊ അമ്മയാണോ മോനാണോ കേഡി! :))

  ReplyDelete
 5. ആഹാ കത്രീന ചേച്ചീ.. കുറെ ആയല്ലോ കണ്ടിട്ട് .. ഇപ്പൊ ബ്ലോഗില്‍ അദികം ആളും അനക്കവും ഒന്നുമില്ല.. എല്ലാരും ബസ്സിലാ..

  ReplyDelete
 6. കത്രീന ചേച്ചീ... കൊള്ളാം...

  ReplyDelete
 7. ഹും..!
  കൊള്ളാം,തള്ളേം കേഡി..പിള്ളേം കേഡി...!
  പാവം ഡാഡി..!!

  പോസ്റ്റ് ഇഷ്ടായീട്ടോ.
  പുതിയ വിശേഷങ്ങളുമായി വീണ്ടുമെത്തുമല്ലോ.
  ആശംസകള്‍..!

  ReplyDelete
 8. അതു കള..
  അമ്മ ബ്ഗ്ഗൊഗിണിമാര്‍ക്കു മാത്രമല്ല
  അപ്പന്‍ ബോഗ്ഗേസ്സിനും ഉണ്ട് ഒരുപിടി പരിദേവനങ്ങള്‍ !!

  --മൂന്നു വയസ്സുള്ള ട്വിന്‍സ്-കളുടെ അപ്പന്‍ ബ്ലോഗ്ഗര്‍.!!

  ReplyDelete
 9. കേഡിയെ ആരും മറന്നില്ലല്ലോ.ഒത്തിരി പൊത്തിരി സന്തോഷായി...

  ReplyDelete
 10. ആഹ...ഇവിടെ തന്നെ ഉണ്ട്, ല്ലേ ? അപ്പൊ അമ്മ ബ്ലോഗിണിയ്ക്ക് ഉള്ള ഫസ്റ്റ് അസിന്‍മെന്റ് : വാവടെ പടം പിടിച്ചു ബ്ലോഗില്‍ ഇടുക !!!!

  "... പോയി ബക്കറ്റുവെള്ളത്തില്‍ കെടക്കുന്ന മൊബൈല്‍ ഓണ്‍ ആവുന്നുണ്ടോന്നു" roflol !!!

  ReplyDelete
 11. ഓ..മൂപ്പരാണ് പ്രോഫെയിലില്‍ ഉള്ളത്....ആഹാ...

  ReplyDelete
 12. കൊള്ളാം....നമ്മൾ ഒരേ റേഞ്ച് തന്നെ...
  സസ്നേഹം,
  പഥികൻ

  ReplyDelete
  Replies
  1. aashamsakal...... blogil puthiya post..... NEW GENERATION CINEMA ENNAAL....... vayikkane.........

   Delete