എന്റെ കൊച്ചു ബ്ലോഗിനു ഒരു പ്രോമോഷൻ ആയിക്കോട്ടെ എന്നു കരുതി ഒരു കുരുത്തം കെട്ട വിത്തിനു ഒരു സന്ദേശം കൊടുത്തുപോയതാ ഇപ്പൊ എന്നെ കൊണ്ടു ഇതു ചെയ്യിക്കുന്നേ! ബ്ലോഗ് വായിക്കണേ എന്നു പറഞ്ഞ (ദേഷ്യത്തിനു)തിനു അടുത്ത വിഷയം 'അംഗമാലീലെ പ്രധാനമന്ത്രി ആയിക്കൊട്ടെ എന്നു ആ വിരുതൻ!
ഒരു സിനിമയിൽ കലാഭവൻ മണി, "കല്യാണത്തിന്റെ കാര്യം പറഞ്ഞപ്പൊഴാ ചാണകം വാരീല്ലല്ലോ എന്നോർത്തത്' എന്നു പറഞ്ഞപോലെ, പ്രധാനമന്ത്രിയുടെ കാര്യം പറഞ്ഞപ്പോഴാ വല്ല്യമ്മച്ചീടെ കാര്യം എനിക്ക് ഓർമ വന്നത്.
ഇതൊരു 'കുട്ടിങ്ങും ഷേവിങ്ങും' ജോക്സ് കറ്റോഗോരിയിൽ പെടുത്താവുന്ന സംഭവമാണു കേട്ടോ!
ഒരു ദിവസം രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ തലേന്നു രാത്രി നോക്കി വച്ച ഫോട്ടൊ ആൽബം എടുത്തു വച്ചു കാര്യമായി പരിശോധിക്കുകയാണ് വല്യമ്മച്ചി. . ത്രീ ഡി കണ്ണടയും വച്ചു പുരികവും ചുളിച്ച് ആൽബം മൂക്കിനു താഴെ പിടിച്ച് സസൂക്ഷ്മം നോക്കുന്നതു കൗതുകം ഉണർത്തി! കാര്യം എന്താണെന്നു അന്വേഷിച്ചപ്പോൾ വളരെ ഗൗരവത്തിൽ ചോദിച്ചു .
'മൊളേ ,അല്ല ഇതു അച്ചു മേനോൻ അല്ലേ? മോളുടെ ആൽബത്തിൽ.'
ഞാൻ ഒരു നിമിഷം കുടുംബത്തിലെ ഒരോരുത്തരുടെയും പേരുകൾ ട്രേസ് ചെയ്തോരുത്തരം കണ്ടെത്താന്‍ ശ്രമിച്ചു!
ഏതു അച്ചു മേനോൻ?
അങ്ങനോരാൾ ഞാനറിയാതെ!അതും ഞാൻ ക്ലിക് ചെയ്ത ഫോട്ടൊയിൽ എങ്ങനെ കയറിക്കൂടീ എന്നായി ആലോചന.
ഞാൻ ആൽബത്തിലേക്കു എത്തി വലിഞ്ഞു നോക്കുന്നതിനിടയിൽ ആൽബം കൊട്ടിയടച്ചു അടുക്കളയിലേക്കു പോയിക്കൊണ്ടു വല്യമ്മച്ചി പറഞ്ഞു 'നമ്മുടെ അച്ചുത മേനോൻ,കേരളത്തിലെ ഏറ്റവും വല്ല്യ ആൾ..നമ്മുടെ പ്രധാനമന്ത്രി !!
Saturday, April 4, 2009
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രി 'പ്രധാന'മന്ത്രി ആണല്ലോ !
ReplyDelete:)
ReplyDeleteഇന്നലെ ബ്ലോഗ് അമ്മച്ചിയെകൊണ്ടു വായിപ്പിച്ചൂട്ടൊ...അപ്പൊ ചോദിച്ചു 'കംഫൂട്ടരിൽ' മലയാളം വായിക്കാമോ എന്നു!
ReplyDeleteപക്ഷെ ഞാനലോചിക്കുന്നത് അതല്ല... ആരാ... അല്ല ആരാ ആ ആല്‍ബത്തില്‍? അമ്മച്ചി കൊള്ളാല്ലോ... ആയകാലത്ത് അച്ചുതമേനോനെ ഒന്നു കണ്ണുവച്ചതാണോന്നു ഞാന്‍ ചോദിച്ചൂന്നു പറഞ്ഞേക്കണേ.. എന്തേലും കിട്ട്യാമേടിച്ചു ഭദ്രമാക്കി വച്ചോളു ട്ടോ ... നിക്ക് വേണ്ടാട്ടോ.. നിനക്കൊരു ഗിഫ്റ്റായിട്ടിരിക്കട്ടെ!
ReplyDelete-- വീണ്ടും ഞാന്‍!
ഇൻ ഹരിഹർ നഗറിൽ ജഗദീഷ് പറയും പോലെ
ReplyDeleteപഞ്ചപാണ്ഡവന്മാർ നാലു പേരും ചേർന്ന് ഗാന്ധാരിയെ കെട്ടിയ പോലെ
അപ്പോൾ അശോകൻ : ഗാന്ധാരിയെ അല്ലെടാ കുന്തിയെ
എനിയ്ക്കൊന്നും മനസ്സിലായില്യ.
ReplyDeletenannayitund
ReplyDeletesheppum sheelum medikka shorum udamasthaye orthupoyeeee
ReplyDelete