Monday, November 9, 2009

ഇൻ ക്രെഡിബിൾ ഇന്ത്യ

അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റം ബോംബിട്ടു തകർത്തതു ചരിത്രത്തിലെ മറക്കാനാകാത്ത ഏട്‌, എന്നും പറഞ്ഞു ജപ്പാൻ കാരു വെറുതെയിരുന്നോ? പത്തറുപതു വർഷം പിന്നിട്ടപ്പോൾ ലോകം മുഴുവൻ ഇപ്പറഞ്ഞ ജപ്പാൻ നഗരങ്ങളിലേക്കു ടിക്കറ്റും വാങ്ങി ഒരു നോക്കു കാണാൻ പോകുന്നതു അന്നു ബോംബിട്ടപ്പോൾ ഉണ്ടായ കുഴി കാണാൻ ഒന്നുമല്ലല്ലോ,മറിച്ചു നാൾകു നാൾ വികസിച്ച മഹാ നഗരവും അതിന്റെ കണ്ണഞ്ചിപ്പിക്കുന്ന കൗതുകങ്ങളും കാണാൻ തന്നെയാണു.

ഇങ്ങു ഇന്ത്യയിലെ സ്ഥിതി വഷളാണെന്നു തോന്നിയിട്ടുണ്ട്‌. 'ഞങ്ങളുടെ നാട്ടിലും ബോംബിട്ടേ' എന്നു അഭിമാനപൂർവം പറയുന്ന മറ്റേതു രാജ്യമുണ്ട്‌? അൽ ഖ്വയ്ദയുടെ മുതലാളി ബുൾഡോസർ വിമാനം കൊണ്ടു ഡബ്ല്യൂ ടി സി ഇടിച്ചിട്ടപ്പോൾ കെട്ടിടം വീണിടത്തു 'ഗ്രൗണ്ട്‌ സീറോ' എന്നു ചെല്ലപ്പേരിട്ട്‌ പൂവും മെഴുകുതിരിയും വയ്ക്കുന്നതും വയ്പ്പിക്കുന്നതും അല്ലാതെ ഓസാമയുടെ തലയിൽ ആറ്റം ബോംബിടാൻ ഒന്നും ഇപ്പറഞ്ഞ അമേരിക്കക്കാര്ർകു കഴിഞ്ഞൊന്നുമില്ലല്ലോ! ആണായി പിറന്നോൻ എന്നു എല്ലാരും പറഞ്ഞ ഒബാമ പോലും 'ഓസാമയെ ദാ ഇപ്പൊ പൊക്കും,ഏതു മാളത്തിലായാലും ഇപ്പൊ പൊക്കും എന്നു പറയുന്നതല്ലാതെ പൊക്കീല്ലല്ലോ.

ആഗോളവൽകരണം എന്നും പറഞ്ഞു കൊടി പിടിച്ചു മുന്നോട്ടു നടക്കുന്നോനും തിരിഞ്ഞു നടക്കുന്നോനും ഒരു കാര്യം മനസ്സിൽ വയ്കണം. കണ്ടു പഠിക്കാൻ ചിലതുണ്ട്‌. അതു പഠിച്ചേ പറ്റൂ നാടു നന്നാക്കാൻ!
ആണവ കരാർ മുതൽ പാകിസ്താനിലൂടെ പൈപ്പു വലിക്കുന്നതു വരെ അമേരിക്ക പറഞ്ഞതുപോലെ ചെയ്യുന്ന ഇൻ ക്രെഡിബിൾ ഇന്ത്യക്കാരു പുതിയൊരു കാര്യം കൂടി ചെയ്തു വച്ചിട്ടുണ്ടു. അമേരിക്കയിൽ പതിനൊന്നാം തീയതിയാണെങ്കിൽ ഇന്ത്യയിൽ പതിനൊന്നാം മാസം ഭീകരർ വിളയാടിയല്ലോ; അതൊരു ടൂറിസം തന്ത്രമാക്കി വച്ചിരിക്കുകയാണിവിടെ. വേണമെങ്കിൽ 'ടെറർ ടൂറിസം' എന്നും അതിനെ വിളിക്കാം.

അക്വ ടൂറിസം കേരളത്തിൽ തട്ടേക്കാടു മുതൽ അരൂകുറ്റി വരെ ഒഴുകി ഇറെസ്പോൺസിബിൾ ടൂറിസം ആയതുപോലെ ഹോട്ടലിൽ താമസിക്കാൻ പോകുന്ന കാശുള്ള ടൂറിസ്റ്റുകൾകു വെടിയുണ്ട തുളഞ്ഞ മുറിയിൽ താമസിക്കാം;ചില്ലറ അധികം കൊടുത്താൽ മതി. അല്ലാത്തവനു ഇന്ത്യാ ഗേറ്റിന്റെ ഫോട്ടൊ എടുക്കുന്ന പോലെ ഈ പറഞ്ഞ ഹോട്ടലിന്റെ ഫോട്ടൊ പുറത്തു നിന്നു എടുക്കാം. ഞങ്ങളും യുദ്ധം ചെയ്തിട്ടുണ്ടെന്നു പറയുകയാണു ഇതിലൂടെയെങ്കിൽ വേണമെങ്കിൽ അൽപം പുരികം ചുളിക്കാം.പക്ഷെ ഇതു വെടിവച്ചവന്മാരെ 'ഹീറൊകൾ' ആക്കുന്ന കാര്യം സഹിക്ക വയ്യ!

മുട്ടയിൽ നിന്നും പൊട്ടാത്ത ഒരുത്തൻ അവനെക്കാൾ ഭാരമുള്ള ഏ കെ 47 എടുത്തു നീല ടി ഷർട്ടും ഇട്ടു നിൽക്കുന്ന ഫോട്ടൊ ഓർക്കുട്ടുകാര്ർക്കു വരെ കമ്മുണിറ്റി ഉണ്ടാക്കി കൊടുത്തു, വീരസാഹസികത!!! ഗാന്ധിജിയെ വെടിവച്ചു വീഴ്ത്തിയ ഗോട്സെ മുതൽ,ഇക്കൂട്ടർക്കെതിരെ തിരിഞ്ഞെന്ന പേരും പറഞ്ഞ്‌ ചിദംബരത്തിനെ ചെരുപ്പെറിഞ്ഞ ജെർണ്ണൽ സിംഗ്‌ വരെ ഇന്നു ഇന്ത്യയുടെ നായകന്മാരായി..
തൂക്കു മരം തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിൽക്കുന്ന അഫ്സൽ ഗുരുവും,പ്രായം തെളിയിക്കുന്ന സെർറ്റിഫികറ്റ്‌ ഇല്ലാത്ത താന്തോന്നി കസബ്‌ വരെ വരുന്നോനും പോകുന്നോനും ചർച്ചാവിഷയമായി..എന്തിനു ഞമ്മടെ നാട്ടിലെ 'ഷുക്കൂർ' വരെ തീവ്രവാദിയായി.

ഇന്ത്യാ മഹാരാജ്യത്തിൽ ഇന്ത്യയെ സ്നേഹിക്കുന്ന ചിലർ ഇപ്പോഴും ജീവനോടെയുണ്ട്‌.വെറുതെ വീട്ടിൽ ഇരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും ഇവരെ കൊണ്ടു പറ്റാത്ത അവസ്ഥയായി. എങ്കിലും ഏമാന്മാരോടു, അതായതു ഇന്ത്യ ഭരിക്കുന്നോരോടു ഒരു കാര്യേ പറയാനുള്ളു.

'എന്റുപ്പാപ്പയ്കൊരാന ഒണ്ടാർന്നൂന്നു പറയുന്നതിനു പകരം ,മിനിമം ഒരാനയെയെങ്കിലും പോറ്റി വളർത്ത്‌!!!'

9 comments:

 1. അൽ ഖ്വയ്ദയുടെ മുതലാളി ബുൾഡോസർ വിമാനം കൊണ്ടു ഡബ്ല്യൂ ടി സി ഇടിച്ചിട്ടപ്പോൾ കെട്ടിടം വീണിടത്തു 'ഗ്രൗണ്ട്‌ സീറോ' എന്നു ചെല്ലപ്പേരിട്ട്‌ പൂവും മെഴുകുതിരിയും വയ്ക്കുന്നതും വയ്പ്പിക്കുന്നതും അല്ലാതെ ഓസാമയുടെ തലയിൽ ആറ്റം ബോംബിടാൻ ഒന്നും ഇപ്പറഞ്ഞ അമേരിക്കക്കാര്ർകു കഴിഞ്ഞൊന്നുമില്ലല്ലോ!

  ReplyDelete
 2. "ഇന്ത്യാ മഹാരാജ്യത്തിൽ ഇന്ത്യയെ സ്നേഹിക്കുന്ന ചിലർ ഇപ്പോഴും ജീവനോടെയുണ്ട്‌.വെറുതെ വീട്ടിൽ ഇരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനും ഇവരെ കൊണ്ടു പറ്റാത്ത അവസ്ഥയായി."

  - സത്യം !!

  ReplyDelete
 3. ദീപസ്തംഭം മാഹാശ്ചര്യം... നമുക്കും കിട്ടണം പണം... പാര്‍ട്ടി ഏതായാലും ഈ ഒരു പോളിസിയില്‍ എല്ലാവരും ഒന്നാണ്‌... അല്ലെങ്കില്‍ ഇത്രയും സമ്പദ്‌സമൃദ്ധമായ ഭാരതത്തിന്റെ സ്ഥാനം ഇന്ന് ലോകത്തിന്റെ നെറുകയില്‍ ആകുമായിരുന്നു... പറഞ്ഞിട്ടെന്ത്‌ കാര്യം...

  ReplyDelete
 4. 'എന്റുപ്പാപ്പയ്കൊരാന ഒണ്ടാർന്നൂന്നു പറയുന്നതിനു പകരം ,മിനിമം ഒരാനയെയെങ്കിലും പോറ്റി വളർത്ത്‌!!!

  പറഞ്ഞിട്ടെന്ത്‌ കാര്യം..??? :)
  കൊള്ളാം...

  ReplyDelete
 5. ഇവിടേം ഒരു ആറ്റം ബോംബ് ഇടാന്‍ അമേരിക്കയോട് പറയാം...ജപ്പാനെപ്പോലെ ചിലപ്പം നന്നായിപ്പോയാലോ.... എഴുത്ത് കൊള്ളാം... ആശംസകള്‍....

  ReplyDelete
 6. നന്ദി വീണ്ടും വരണേ...

  ReplyDelete
 7. rangam chennai mail: sugamayi birthil kidakkumpo 2 videshi penkuttikal, sir begging u.. plz sir plz sir enna rodhanam kettu njan..

  avarkku pattiya thettu: chennai mail oru superfast aanu. 8rupa supliment edukkanam... avarude kayyil ullathu sleeper ticket maathram. additional ulla 8 rupa supli ella.. nammude naatukarkku polum ariyilla chennai mailil supli edukkanm ennu...

  kannil chora yillaatha mahanaya TTE aalku onnu vachchu fine!!!! 250 rs!!!!

  avar Varkala iragi. only 30 km journey.

  iragan neram avar paraju... ithano sir INCREDIBLE INDIA!!!

  ReplyDelete
 8. CAN'T DIGEST THIS..I DON'T KNOW..IS THIS UR OPEN VIEW??SLIGHT BEND 2ONE POLITICAL PRTY VIEW...HMMMMM..OK.OK

  ReplyDelete