Wednesday, January 6, 2010

കൊട്ടാരം;തീരത്തുള്ളത്‌!

ഇന്നു ഞാൻ പൊട്ടിക്കരഞ്ഞു പോയി!
ഉറക്കെ, ഉറക്കെ;
ആത്മാവുയർന്ന ദേഹം നോക്കിയല്ല,
കിട്ടുമെന്നോർത്ത നിധി പോയതുകൊണ്ടുമല്ല!
പഴകി വീഴാനായുന്ന പ്രേത ഹർമ്യം കണ്ട്‌!

രാജാവിന്റെ സ്വപ്നത്തിനു കല്ലുകൊത്തിയത്‌,
രാജ്ഞിയുടെ എണ്ണച്ചായത്തിനു ചാരി നിൽകാനുള്ളത്‌,
ഭടന്റെ കുന്തമുന ചരിഞ്ഞു നിൽക്കേണ്ടുന്നത്‌ ,
കിഴക്കിനു വീശുന്ന കടൽ കാറ്റിലിളകാത്തത്‌.
കൊട്ടാരം; തീരത്തുള്ളത്‌;
ഇന്നു പൊളിഞ്ഞു വീഴാറായത്‌!

പൊട്ടിക്കരഞ്ഞത്‌,
കരഞ്ഞു പോയത്‌;
നെഞ്ചിടിപ്പ്‌ നിന്നത്‌,
മരവിച്ചതു,
കൊട്ടാരമുറ്റത്ത്‌ കണ്ണ്‌ നട്ടപ്പോഴാണു!

അടർന്നു വീണ കല്ലിനു ചിതലിന്റെ മണം,
പടർന്ന പുല്ലിൽ മുള്ള്‌-കാരമുള്ള്‌!
കാറ്റിൽ പറന്നത്‌ മട്ടുപ്പാവിലെ പ്രാവല്ല;
പാറാവുകാരന്റെ മേൽകൂര!

ശേഷിപ്പിന്റെ ശോഷിപ്പ്‌-ഇന്ന്‌!!
അസ്ഥിമാടം ഇതിലും നന്ന്‌!!
കടലിന്റെ തീരം...
പക്ഷെ കാടിന്റെ പടലം!

കാത്തുവച്ചതു, കാലൻ!
കാലം,കാലനായത്‌.
കാരാഗൃഹമായതും,
കാനനമായതും കൊട്ടാരം;
കടൽത്തീരത്തുള്ളത്‌ !

ഇന്നു ഞാൻ അലമുറ കൂട്ടി ഉറക്കെ,
ആർത്തിരമ്പിയ അല അതിലുമുറക്കെ
ഉറക്കെ...ഉറക്കെ

15 comments:

  1. കവിതയെഴുതാനായി ഒരു ശ്രമം നടത്തിയെന്നു മാത്രം..ആരെയും ബുദ്ധിമുട്ടിക്കാനല്ലാട്ടോ!!!

    ReplyDelete
  2. ഇനിയും തുടര്‍ന്നും എഴുതുക....

    ആശംസകള്‍ ...

    ReplyDelete
  3. നിശാ..നന്ദിയുണ്ട്‌..
    വിൻസ്‌...പേടിച്ചോ?

    ReplyDelete
  4. അങ്ങനെ ഇതിലും ഒരു കൈ നോക്കിയല്ലേ.:)

    ReplyDelete
  5. കേഡി കവിത നന്നായിട്ടുണ്ട്

    ReplyDelete
  6. onninum samayam thikayunnilla thikayunnilla ennu 24 manikkoorum paraju nadannittum... oru nurungu kavitha... alla.. oru muzhuneelam gambeeram kavitha ezhuthan kaanicha aa nalla kavi hrudayathinu kidakkatte eee varshathe aadyathe pon thooval... thudarnnum ezhuthanum prasidheekarikkaanum samayam kittatte ennu aashamsikkunnu..

    kavitha nannaayittundu.. abhinandanagal...

    ReplyDelete
  7. കൊള്ളാം. ആശയമുണ്ട്.

    എത്ര കരുത്തോടെ ശുഷ്കാന്തിയോടെ കെട്ടിപ്പൊക്കുന്നതായാലും ഒരിക്കല്‍ വീഴണം. കാലത്തെ തോല്‍പ്പിക്കാന്‍ കഴിയുന്നതു കെട്ടിപ്പടുക്കാന്‍ കഴിയുമോ?

    ReplyDelete
  8. ithoru kadhakariyil ninnu kavayathiyilekkulla valarchayalla.daivam karuthi vachu thanna gifttanithu. atharkkum kattondu pokan kazhiyathathinal,samayakuravinidayilum prathibha purathu vaum.best wishes..oru tsunamiyilum aa kazhivukal olichu pokathirikkatte....

    ReplyDelete
  9. oho........stupendous....really...i don't knw grammer part of this one s correct or not but simply out standing..take a theme &write s not a difficult thing...but some sort'f life&soul getting in to that words is an achievement..God bless...keep going... .. .. .. ..

    ReplyDelete
  10. കോറോത്ത്‌... എന്തായാലും ഡാങ്ക്സ്‌
    റേർ...ഹും..വാളെടുത്തവൾ വാളാലെ...താങ്ക്സ്‌ ഡിയർ ബഷീർക്കാ..ഇഷ്ടായീലോ..അതു പോതും
    ഡോം... തൂവൽ വയ്ക്കാൻ തൊപ്പി ഇല്ലാതിരികു‍ാ പഥികൻ...നന്ദി...മനസ്സിൽ, ഇതെഴുതുമ്പോൾ കോവളം കൊട്ടാരത്തിന്റെ അവസ്ഥയായിരുന്നു.
    ഖാൻ...സുനാമികൾ വരാതിരിക്കട്ടെ.താങ്ക്സ്‌ ഷിനോ താങ്ക്സ്‌ മഹേഷ്‌..ഞാൻ ആദ്യം വായിച്ചതു സ്റ്റുപ്പിഡ്‌ എന്നാ..ഞെട്ടിയില്ലാട്ടൊ!!പിന്നെയാ ശരിക്കും വായിച്ചതു..താങ്ക്സ്‌ മച്ചു

    ReplyDelete